സ്വാഗതസംഘം രൂപീകരണം
2011 ഫെബ്രുവരി 18,19 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണം ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ പഞ്ചായത്ത് ഡയറക്ടർ ശ്രീ.K.R മുരളീധരൻ I.A.S, അഡീഷണൽ ഡയറക്ടർ ശ്രീ.ഈപ്പൻ ഫ്രാൻസിസ്, എം.എൽ.എ ശ്രീ.A.A ഷുക്കൂർ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.P.T. മാത്യു, വൈസ് പ്രസിഡന്റുമാരായ അഡ്വ. കോശി.M.കോശി, ശ്രീ.N.P സ്നേഹജൻ എന്നിവർ പങ്കെടുത്തു.
ബഹു.മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, എം പി മാർ, എം.എൽ.എ മാർ എന്നിവർ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാ ഹരി ചെയർപേഴ്സണായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. N.സഫിയ ജനറൽ കൺവീനറായും ജില്ലാ/ബ്ലോക്ക്/ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും അംഗങ്ങളുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു.
പഞ്ചായത്ത് ദിനാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 12 ഉപസമിതികളും രൂപീകരിച്ചതായി മീഡിയാസെൽ കൺവീനർ V.R മധുസൂദനക്കുറുപ്പ് അറിയിച്ചു.
No comments:
Post a Comment