പഞ്ചായത്ത് ദിനാഘോഷം - 2011 ഫെബ്രുവരി 18 &19 – ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗിക ബ്ലോഗ്
E mail- panchayatday2011@gmail.com Phone- 0477 2126016



Sunday, February 20, 2011

ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ നേട്ടവും കോട്ടവും വിലയിരുത്തി ആവശ്യങ്ങളും പരാധീനതകളും ചര്‍ച്ചചെയ്തും നടന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ശനിയാഴ്ച സാംസ്‌കാരിക ഘോഷ യാത്രയോടെ സമാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ജനപ്രതിനിധികളാണ് ടൗ ണ്‍ഹാളില്‍ രണ്ടുദിവസമായി നടന്ന ദിനാഘോഷ പരിപാടികളില്‍ ഒത്തുചേര്‍ന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സഫിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.
ശനിയാഴ്ച വൈകുന്നേരം എസ്.ഡി.വി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര കൃഷിയുമായി ബന്ധപ്പെട്ടതും ഓരോ പഞ്ചായത്തിന്റെയും കാര്‍ഷിക രീതിയും പ്രത്യേകതയും പരമ്പരാഗത തൊഴിലുകളും വ്യക്തമാക്കുന്ന നിശ്ചലദൃശ്യങ്ങളും ഗ്രാമീണതയുടെ പ്രതിഫലനമായിരുന്നു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൂടാതെ കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകരും ഘോഷയാത്രയില്‍ പങ്കെടുത്തു.ത്രിതല പഞ്ചായത്തുകളുടെ അസോസിയേഷന്‍ ഭാരവാഹികളും സംഘാടക സമിതി ഭാരവാഹികളും ഘോഷയാത്രക്ക് നേതൃത്വം നല്‍കി.


No comments:

Post a Comment